പന്തളം: പെരുമ്പുളിക്കൽ 4779-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിൽ നടന്ന മഹാഅന്നദാനത്തിന്റെ ഉദ്ഘാടനം എസ് എൻ ഡി പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് വി. എൻ.വാസവൻ, യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം, ശാഖാ സെക്രട്ടറി എൻ. വിജയൻ, മധുപരിയാരത്ത്, വനിതാസംഘം സെക്രട്ടറി സിന്ധു പ്രമോദ്, രത്‌നമ്മ വിജയൻ, ഗംഗാധരൻ, അനിത വിജയൻ, സ്മിത രവി, സോമരാജൻ, വയൽവാരം കുടുംബ യൂണിറ്റ് സെക്രട്ടറി ലത സുരേന്ദ്രൻ, സുധാകരൻ, സരള, പ്രഭ, ശാന്ത, എന്നിവർ പങ്കെടുത്തു.