 
മല്ലപ്പള്ളി : മല്ലപ്പള്ളി 863- എസ്.എൻ.ഡി.പി.ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 95-മത് ഗുരുദേവമഹാസമാധിയോടനുബന്ധിച്ച് നടന്ന അഖണ്ഡനാമജപയജ്ഞം എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ശ്രീ.എസ്.രവീന്ദ്രൻ എഴുമറ്റൂർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.എ.ശ്രീധരൻ ചെങ്കല്ലിൽ,ശാഖാ പ്രസിഡന്റ് ടി.പി.ഗിരീഷ്കുമാർ, സെക്രട്ടറി ഷൈലജ മനോജ്,രാഘവൻ വാരിക്കാട്, വൈസ്പ്രസിഡന്റ് വാസുദേവൻ കളരിക്കൽ, യൂണിയൻ കമ്മിറ്റിയംഗം ജയൻ സി.വി.ചെങ്കല്ലിൽ, നാരായണൻ ഗോപി പുതുക്കുളം, രാജപ്പൻ കളരിക്കൽ,ഗോവിന്ദൻ ചെങ്കല്ലിൽ, ഗോപാലകൃഷ്ണൻ പുതുപ്പറമ്പിൽ,ദീപക്ക് ഏഴോലിക്കൽ, ജയേഷ് ചാമക്കാലായിൽ, അനൂപ് മൂക്കനോലിക്കൽ, ഷീല സുബാഷ്, സ്മിത സതീഷ്, ചന്ദ്രിക വിജയൻ, ബിന്ദു സുരേഷ്, തേജസ് മനോജ് എന്നിവർ പങ്കെടുത്തു.