അടൂർ : ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ വിവിധ ശാഖകളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. യൂണിയൻ ആസ്ഥാനത്തെ സർവമത സ്തൂപത്തിന് മുന്നിൽ സമൂഹപ്രാർത്ഥന, പ്രത്യേകപൂജ, പായസവിതരണം എന്നീ ചടങ്ങുകൾ നടന്നു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ, അഡ്വ.മണ്ണടി മോഹൻ എന്നിവർ നേതൃത്വം നൽകി. 303 -ാം പന്നിവിഴ എസ്.എൻ.ഡി.പി ശാഖാ ആസ്ഥാനത്ത് ഗുരുദേവഭാഗവതപാരായണം, പ്രത്യേകപൂജ, പായസസദ്യ, സമൂഹപ്രാർത്ഥന, സമാധിപ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു. പ്രസിഡന്റ് കെ.ആർ.ശിവാനന്ദൻ, സെക്രട്ടറി പി.കെ.സദാശിവൻ എന്നിവർ നേതൃത്വം നൽകി. 2833-ാം ആർ.രാഘവൻ മെമ്മോറിയൽ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ വിശേഷാൽപൂജ, ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് കഞ്ഞിസദ്യ, സമൂഹപ്രാർത്ഥന, തുടർന്ന് വിശേഷാൽ ദീപാരാധന, വസ്ത്രദാനം, പായസവിതരണം എന്നീ ചടങ്ങുകൾ നടന്നു.മിത്രപുരം 379-ാം ടി.കെ മാധവവിലാസം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുപൂജ, ഗുരുഭാഗവത പാരായണം,അന്നദാനം, സമൂഹ പ്രാർത്ഥന, മഹാസമാധി പ്രാർത്ഥന, പായസ വിതരണം എന്നീ ചടങ്ങുകളോടെ ഗുരുസമാധി ആചരിച്ചു. മണ്ണടി 169-ാം ശാഖാഗുരുമന്ദിരത്തിൽ പ്രത്യേക പൂജ, ഗുരുഭാഗവതപാരായണം, സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, പായസവിതരണം എന്നീ ചടങ്ങുകൾ നടന്നു. 3167-ാം അടൂർ ടൗൺ ഗുരുക്ഷേത്രത്തിൽ രാവിലെ പ്രത്യേകപൂജ,ഗുരുഭാഗവതപാരായണം, സമൂഹപ്രാർത്ഥന, പായസവിതരണം, ദീപാരാധന, ദീപക്കാഴ്ച എന്നീ ചടങ്ങുകൾ നടന്നു.4838 -ാം മേലൂട് ആശാൻനഗർ ശാഖാ ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരുഭാഗവതപാരായണം, കഞ്ഞിസദ്യ, സമൂഹപ്രാർത്ഥന, പായസവിതരണം എന്നീ ചടങ്ങുകളോടെ സമാധിദിനം ആചരിച്ചു. ശാഖാ പ്രസിഡന്റ് പഴകുളം ശിവദാസൻ, വൈസ് പ്രസിഡന്റ് എം.ജി രമണൻ, സെക്രട്ടറി ശശിധരൻ കീർത്തി, വനിതാ സംഘം സെക്രട്ടറി ഷിനു ശശി എന്നിവർ നേതൃത്വം നൽകി. 225-ാം മേലൂട് ശാഖാ ഗുരുക്ഷേത്രത്തിൽ പ്രത്യേകപൂജ, ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് കഞ്ഞിസദ്യ, സമൂഹപ്രാർത്ഥന, പായസവിതരണം, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. 3564-ാം ഐക്കാട് കിഴക്ക് ശാഖാ ഗുരുമന്ദിരത്തിൽ പ്രത്യേകപൂജ, ഗുരുഭാഗവതപാരായണം, സമൂഹപ്രാർത്ഥന, മഹാസമാധിപൂജ, പായസവിതരണം, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. നെല്ലിമുകൾ 3682-ാം ശാഖ ഗുരുമന്ദിരത്തിൽ പ്രത്യേകപൂജ, ഗണപതിഹോമം, ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് കഞ്ഞിസദ്യ, സമൂഹപ്രാർത്ഥന എന്നീ ചടങ്ങുകൾ നടന്നു. നീറ്റ് പരീക്ഷയിൽ റാങ്ക്പട്ടികയിൽ ഇടംനേടിയ ശാഖാംഗം അതുല്യ മോഹൻ, പ്ളസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ളസ് നേടിയ പ്രണവ് രാജീവ് എന്നിവർക്ക് ശാഖയുടെ ഷീൽഡുകൾ പ്രസിഡന്റ് എൻ.ശ്രീധരനും സെക്രട്ടറി കെ.എൻ. സോമനാഥനും ചേർന്ന് സമ്മാനിച്ചു. മിത്രപുരം കസ്തൂർബ ഗാന്ധിഭവൻകസ്തൂര്‍ബ ഗാന്ധിഭവനിൽ ഉപവാസം, പുഷ്പാര്‍ച്ചന, ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹ പ്രാര്‍ത്ഥന, അന്നദാനം, പ്രഭാഷണം എന്നിവയോടെ ഗുരുദേവ സമാധി ആചരിച്ചു.കസ്തൂര്‍ബ ഗാന്ധിഭവൻ ഉപദേശക സമിതി അംഗം ടി.പി അനിരുദ്ധൻ തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉപവാസവും പ്രാര്‍ത്ഥന യജ്ഞവും മുൻ യോഗം കൗൺസിലർ കുടശനാട് മുരളി ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി അംഗം ശ്രീദേവ് മുഖ്യ പ്രഭാഷണം നടത്തി.പന്തളം രാജേന്ദ്രൻ, പഴകുളം ആന്റണി, അടൂർ രാമകൃഷ്ണൻ, ജയശ്രീമോഹൻ,അഞ്ജനവിജയൻ എന്നിവർ സംസാരിച്ചു.