 
തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 95 -ാമത് മഹാസമാധി എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയനിലെ 48 ശാഖകളിലും മറ്റു ശ്രീനാരായണ പ്രസ്ഥാനങ്ങളിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഗുരുദേവ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ,ഉപവാസം, സമൂഹപ്രാർത്ഥന,ഗുരുദേവകൃതികളുടെ പാരായണം,ഗുരുപ്രഭാഷണം, മഹാസമാധിപൂജ,പൂമൂടൽ,കഞ്ഞിവീഴ്ത്തൽ എന്നിവ നടന്നു. കടപ്ര നിരണം ശാഖയിൽ നടന്ന ഉപവാസയജ്ഞം തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സന്ദേശം നൽകി. ശാഖാ സെക്രട്ടറി എം.കെ.രാജപ്പൻ,വൈസ് പ്രസിഡന്റ് ശശി വയനശേരിൽ,പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.തിരുവല്ല ടൗൺ ശാഖയിൽ മഹാസമാധി ക്ഷേത്രശാന്തി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആചരിച്ചു. ശാഖാ ആക്റ്റിംഗ് പ്രസിഡന്റ് പി.എൻ.മണിക്കുട്ടന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസയോഗം എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപറമ്പിൽ ഉദ്ഘാടനം ചെയ്തു. എസ്.സനിൽകുമാർ ഗുരുദേവ പ്രഭാഷണം നടത്തി. ശ്യാം ചാത്തമല, സ്കൂൾ മാനേജർ പ്രസാദ് മുല്ലശേരിൽ, പി.ജി.സുരേഷ് കുമാർ,സുനിൽകുമാർ,സുരേഷ് ഗോപി, രഘു കെ.സി,മംഗളാനന്ദൻ, ശശിധരൻ,സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ആഞ്ഞിലിത്താനം 784-ാം ശാഖയുടെ ഗുരുദേവ പാദുകപ്രതിഷ്ഠാ ക്ഷേത്രത്തിൽ സമൂഹപ്രാർത്ഥന, ഉപവാസം,ഗുരുദേവകൃതികളുടെ പാരായണം, പൂമൂടൽ, കഞ്ഞിവീഴ്ത്തൽ എന്നിവ നടന്നു.അഡ്വ.ഷീല ആർ.ചന്ദ്രൻ ഗുരുദേവ പ്രഭാഷണം നടത്തി.കുന്നന്താനം പൊയ്ക ശാഖയിൽ ടി.പി.രവീന്ദ്രൻ ഗുരുപ്രഭാഷണം നടത്തി. നെടുമ്പ്രം ഗുരുദേവ ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം,പുടവചാർത്തി പുഷ്‌പാഭിഷേകം എന്നിവ നടന്നു. എസ്.എൻ.ഡി.പി.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ സ്‌കോളർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർ അനിൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു. കുന്നന്താനം ശാഖയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ശാന്തിയാത്ര നടത്തി. സ്വാമി ശിവബോധാനന്ദയുടെ കാർമ്മികത്വത്തിൽ ദിവ്യപ്രബോധനവും ധ്യാനവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു ഗുരുപ്രഭാഷണവും നടത്തി. കുഴിവേലിപ്പുറം തെക്ക് 1299 ശാഖയിൽ മഹാസമാധിയും ഈശ്വരീയതയും എന്ന വിഷയത്തിൽ ഗുരുധർമ്മ പ്രചാരക ഷൈമോൾ കെ.സോമൻ പ്രഭാഷണം നടത്തി. മുത്തൂർ 100 ശാഖയുടെ ആഭിമുഖ്യത്തിൽ മുത്തൂർ ജംഗ്ഷനിലേക്ക് ശാന്തിയാത്ര നടന്നു. പെരിങ്ങര 594 ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുദേവ കൃതികളുടെ ആലാപനം,സമൂഹപ്രാർത്ഥന,മഹാസമാധിപൂജ,പൂമൂടൽ, കഞ്ഞിവീഴ്ത്തൽ എന്നിവയുണ്ടായിരുന്നു. ചാത്തങ്കരി 102 ശാഖയിൽ തന്ത്രി ജിനിൽകുമാർ ഗുരുപ്രഭാഷണം നടത്തി. വായ്‌പ്പൂര് ശാഖയിൽ ഉപവാസം, സമൂഹപ്രർത്ഥന, അന്നദാനം എന്നിവയുണ്ടായിരുന്നു. 6326 തൈമറവുംകര ശാഖയുടെ ആഭിമുഖ്യത്തിൽ രവിവാര പാഠശാലയിൽ സമൂഹപ്രാർത്ഥന, സമാധി പ്രാർത്ഥന, കഞ്ഞി വീഴ്ത്തൽ എന്നിവയും വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രാർത്ഥന യജ്ഞത്തിന്റെ സമാപനവും നടന്നു. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത്, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, സെക്രട്ടറി രാജേഷ് ശശിധരൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് രശ്മി അനീഷ്, സെക്രട്ടറി ശ്രീജ പ്രദീപ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ജിത്ത് കുമാർ, സെക്രട്ടറി ഹരിലാൽ കാവിലേത്ത് എന്നിവർ നേതൃത്വം നൽകി.