പെരിങ്ങനാട്: ചേന്നംപള്ളി ശ്രീഭദ്രാ-ധർമ്മശാസ്താ ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രത്തിന്റെ പടിഞ്ഞാറു വശത്തെയും കിഴക്കുവശത്തെയും കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സി.സി.ടി.വി. തിരിച്ചുവച്ചതിന് ശേഷമായിരുന്നു മോഷണശ്രമം.