പന്തളം: തുമ്പമൺ-ആനന്ദപ്പള്ളി റോഡിലെ കുഴികൾ അടിയന്തരമായി നികത്തണമെന്ന് തുമ്പമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സെന്റ് ജോൺസ് സ്‌കൂളിനു സമീപവും പരത്തുണ്ടിൽ വീടിന് സമീപവും കുഴികൾ രൂപപ്പെട്ടിട്ട് നാളുകൾ ഏറെയായി. നിരവധി പരാതികൾ നൽകിയിട്ടും കുഴികൾ അടയ്ക്കുന്നതിന് പൊതുമരാമത്ത് അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ല.