അടൂർ : മേലൂട് 4838-ാം നമ്പർ ആശാൻ നഗർ ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ സമാധി ദിനം ആചരിച്ചു. സമൂഹ പ്രാർത്ഥന, ശ്രീനാരായണഗുരുദേവ ഭാഗവത പാരായണം, അന്നദാനം എന്നിവ നടത്തി. ശാഖാ യോഗം പ്രസിഡന്റ് പഴകുളം ശിവദാസൻ, വൈസ് പ്രസിഡന്റ് എം.ജി. രമണൻ, സെക്രട്ടറി ശശിധരൻ കീർത്തി, വനിതാസംഘം സെക്രട്ടറി ഷിനു ശശി, എന്നിവർ നേതൃത്വം നൽകി