 
മല്ലപ്പള്ളി : അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചതായി പരാതി. കല്ലൂപ്പാറ ഇട്ടിപ്പള്ളി വീട്ടിൽ വി. രഞ്ജിത്ത് (47)നാണ് മർദ്ദനമേറ്റത്. പതിമൂന്നാം വാർഡ് മെമ്പർ മാത്യൂസ് കല്ലുപുരയ്ക്കലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. പാമ്പാടിമണിൽ കെട്ടിട നിർമ്മാണത്തിന്റെ മറവിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്ന വിവരം അറിഞ്ഞ് എത്തിയതായിരുന്നു രഞ്ജിത്ത് . രഞ്ജിത്ത് എത്തിയ കാറും സംഘം അടിച്ചു തകർത്തതായി പറയുന്നു.
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം മണ്ണെടുക്കാൻ പെർമിറ്റുണ്ടെന്നും മണ്ണ് നീക്കം ചെയ്തിട്ടില്ലെന്നും വാർഡ് മെമ്പർ മാത്യൂസ് കല്ലുപുരയ്ക്കൽ പറഞ്ഞു.