തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ 92 ാം പുനരൈക്യ വാർഷികസമ്മേളനം കർദ്ദിനാൾ മാർ ക്‌ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്തു. സഭ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു . അടുത്തവർഷത്തെ പുനരൈക്യ വാർഷികാഘോഷം മൂവാറ്റുപുഴ രൂപതയിലായിരിക്കുമെന്ന് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ച് രൂപതാദ്ധ്യക്ഷൻ യുഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്തയ്ക്ക് പതാക കൈമാറി.പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന മെഡിക്കൽ സഹായജ്യോതി പദ്ധതിയുടെ ഉദ്ഘാടനവും നടത്തി.ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ.വിൻസന്റ് മാർ പൗലോസ്,ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത,റവ.ഡോ. സക്ക് പറപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയവരെ ആദരിച്ചു. ഡോ.ആന്റണി മാർ സിൽവാനോസ് ആരാധനയ്ക്ക് നേതൃത്വം നൽകി.