
കോഴഞ്ചേരി : ഗ്രാമപഞ്ചായത്ത് 13ാം വാർഡ് ലഹരി വിമുക്തമാക്കാൻ വാർഡിൽ ലഹരിമുക്ത സേന രൂപീകരിച്ചു. നാലുമണിക്കാറ്റിൽ നടന്ന ചടങ്ങ് വാർഡംഗം ഗീതു മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് സി.ഡി.എസ് പ്രിയ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എസ് പ്രസിഡന്റ് ഉമാവെങ്കിട്ടേഷ് സ്വാഗതം പറഞ്ഞു. 'മാറ്റം നമ്മളിൽ നിന്നു തന്നെ 'എന്ന ഉദ്ദേശത്തോട് കൂടിയ പരിപാടി അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. ഷൺമുഖ രാജൻ (പ്രസിഡന്റ്), ജോസഫ് ആന്റണി (സെക്രട്ടറി), മറ്റ് കമ്മിറ്റിയംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു.