22-crime-vargehse
വർഗീസ് പി. വർഗീസ്

പത്തനംതിട്ട: പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ, ജാമ്യമെടുത്ത ശേഷം മുങ്ങിയ പ്രതിയെ റാന്നി പൊലീസ് പിടികൂടി. റാന്നി നെല്ലിക്കാമൺ പുത്തൻപറമ്പിൽ വർഗീസ് പി വർഗീസാണ് പിടിയിലായത്. ഇയാളുടെ സഹോദരൻ തോമസ് പി ടി രണ്ടാം പ്രതിയായിരുന്നു. 2008 ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. ഒരുകേസിൽ കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്ന വർഗീസിനെ അന്വേഷിച്ച് വീട്ടിലെത്തിയ അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ അബ്ദുൽ റാഷിയെയും സംഘത്തെയും ഇയാളും സഹോദരനും തടയുകയും, പിടിച്ചുതള്ളൂകയും ചെയ്തു. അന്ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമെടുത്ത് മുങ്ങിയ വർഗീസ് പിന്നീട് കോടതിയിൽ ഹാജരായില്ല.റാന്നി എസ്.ഐ.ശ്രീജിത്ത് ജനാർദ്ദനൻ,സി.പി.ഓമാരായ രെഞ്ചു, ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.