 
തിരുവല്ല: ചിട്ടി നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പൊലീസ് പിടിയിലായി. ചങ്ങനാശേരി പെരുന്ന പുത്തൂർപ്പള്ളി കുളത്തുമ്മാട്ടിൽ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ ആഷ്‌ന(36) യെയാണ് തിരുവല്ല പൊലീസ് ഇന്നലെ അറസ്റ്റുചെയ്തത്. തിരുവല്ല കാവുംഭാഗം അഞ്ചൽക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെ ഭാര്യ ലോലിത (52) യുടെ പരാതിയിലാണ് അറസ്റ്റ്. സമാനമായ തട്ടിപ്പ് പ്രതി നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. എസ്.ഐ. നിത്യാ സത്യൻ, എസ്.സി.പി.ഒ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.