പത്തനംതിട്ട :ആളൊഴിഞ്ഞ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ അപകടകാരിയായ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഇന്നലെ രാവിലെ 11 ന് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ്ആറ്റരികത്ത് കൊട്ടുപ്പള്ളിൽശശിധരൻ നായരുടെ പറമ്പിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. വാർഡ് മെമ്പർ എം.മിഥുൻ അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്റ്റ് ഓഫീസ് സെക്ഷൻ ഓഫീസർ മുഹമ്മദ് റൗഷാദ് ബി.എഫ്.ഒ മാരായ , എസ് , ശ്രീകുമാർ ഫിറോസ് ഖാൻ എം എസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി. ഷാർപ്പ് ഷൂട്ടർ പി .കെ സുകുവാണ് പന്നിയെ വെടിവച്ച് കൊന്നത് . പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ സ്ഥലത്തെത്തിയിരുന്നു. സജീ വർഗീസ് വിജയൻനായർ.കല്ലുമണ്ണിൽ കലേഷ് കുമാർ , ബിജോയ് ഉണ്ണികൃഷ്ണൻ ഇടയാണത്ത് എന്നിവരുടെ നേതൃത്വത്തിൽ കിണറ്റിൽ നിന്ന് പന്നിയെ കരയ്ക്കെടുത്ത് മറവുചെയ്തു.