തിരുവല്ല: ഒക്ടോബർ ആദ്യവാരം ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കിഡ്സ് ആൻഡ് മിനി ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പത്തനംതിട്ട ജില്ലാ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരങ്ങൾ 24, 25 തീയതികളിൽ കുറിയന്നൂർ ഗുഡ് ഷെപ്പേർഡ് സ്കൂളിൽ നടക്കും. 11 വയസിൽ താഴെയുള്ള (01-01-2011നുശേഷം ജനിച്ചവർ) പത്തനംതിട്ട ജില്ലയിൽ പഠിക്കുന്നതോ താമസിക്കുന്നതോ ആയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താല്പര്യമുള്ള കുട്ടികൾ 24ന് രാവിലെ 8.30ന് ആധാർ കാർഡും ജനന സർട്ടിഫിക്കറ്റും സഹിതം ഗുഡ് ഷെപ്പേഡ് സ്കൂളിൽ എത്തണം