 
ആറന്മുള: ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ആറൻമുള പൊലിസ് അറസ്റ്റ് ചെയ്തു. എരുമക്കാട് പരപ്പാട്ട് വീട്ടിൽ സുരേന്ദ്രൻ (52) ആണ് അറസ്റ്റിലായത്. ഇയാൾ പതിനാലിന് തെക്കേ മലയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ 135 ഗ്രാം സ്വർണം പണയം വച്ച് 5 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയിരുന്നു. വിദഗ്ദ്ധ പരിശോധനയിലാണ്. സ്വർണം വ്യാജമാണെന്ന് തെളിഞ്ഞത് . ചേർത്തലയിൽ ഒളിവിൽ താമസിച്ച ഇയാളെ പിടികൂടുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണം പണയം വച്ച് പല തവണയായി 17 ലക്ഷത്തോളം രൂപ
ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
. ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി കെ മനോജ്, എസ് ,ഐ അനിരുദ്ധൻ, എസ് ,ഐ ഹരികുമാർ,ജൂനിയർ എസ് ഐ, അഖിൽ എസ്, സി ,പി ഓ മാരായ സലിം, നാസർ, ബിനു ഡാനിയേൽ ,താജുദ്ദീൻ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.