പത്തനംതിട്ട : കോയിപ്രം ബ്ലോക്ക്തല ക്ഷീരസംഗമം ഇന്ന് രാവിലെ 9.45ന് പ്ലാങ്കമൺ എസ്.എൻ.ഡി.പി ഹാളിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും ക്ഷീര കർഷകരെ ആദരിക്കലും മന്ത്രി പി. പ്രസാദ് നിർവഹിക്കും. മന്ത്രി വീണാജോർജ്, ആന്റോ ആന്റണി എംപി, മുൻ എം.എൽ.എ രാജു ഏബ്രഹാം എന്നിവർ വിശിഷ്ടാതിഥികളാകും.
ബ്ലോക്കിലെ ഏറ്റവും മികച്ച സമ്മിശ്ര കർഷകനെ അഡ്വ. മാത്യു ടി തോമസ് എം.എൽ.എയും ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരനും ആദരിക്കും. ബ്ലോക്കിൽ ഗുണമേന്മയുള്ള പാൽ സംഭരിച്ച ക്ഷീര സംഘത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീര കർഷകനെ അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് , ഏറ്റവും കൂടുതൽ പാൽ അളന്ന വനിത കർഷകയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ഏറ്റവും കൂടുതൽ പാൽ അളന്ന എസ്.സി കർഷകയെ ജില്ലാ പഞ്ചായത്തംഗം രാജി പി. രാജപ്പൻ, മികച്ച യുവ കർഷകനെ കോയിപ്രം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ,ഏറ്റവും മുതിർന്ന ക്ഷേമനിധി അംഗത്തെ കോയിപ്രം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. പ്രസാദ് , പ്ലാങ്കമൺ ക്ഷീര സംഘത്തിലെ മുതിർന്ന ക്ഷീര കർഷകനെ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസാ തോമസ്, മികച്ച പുൽകൃഷി തോട്ടം ഉടമയെ ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ സിൽവി മാത്യു എന്നിവർ ആദരിക്കും.
ക്ഷീര വികസന വകുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, കേരള ഫീഡ്‌സ്, മിൽമ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീര സംഗമം. ഇന്ന് രാവിലെ 8.10ന് കന്നുകാലി പ്രദർശന മത്സരം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി ഉദ്ഘാടനം ചെയ്യും. 9.30ന് പ്ലാങ്കമൺ ജംഗ്ഷനിൽ നിന്ന് സാംസ്‌കാരിക ഘോഷയാത്ര . രാവിലെ 11.30 ന് ക്ഷീര വികസന സെമിനാർ.
വാർത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്,
വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. പ്രസാദ് എന്നിവർ പങ്കെടുത്തു.