മല്ലപ്പള്ളി : കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ജി.എസ്.ജയകുമാറിന്റെ രണ്ടാം ചരമവാർഷികം കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി സി.സി മുൻ എക്സിക്യൂട്ടിവ് അംഗം അഡ്വ. റജി തോമസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.സോജി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ,ഏബ്രഹാം വർഗീസ് പല്ലാട്ട് , വി റ്റി ഷാജി ദീപു തെക്കേ മുറി, അനിയൻ കുഞ്ഞ് മാന്താനം, ഉണ്ണിക്കൃഷ്ണൻ മാടപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു