ഓമല്ലൂർ: ഓമല്ലൂർ സരസ്വതി കലാക്ഷേത്രത്തിലെ 27-ാ മത് വിജയദശമി സംഗീതോത്സവം ഒക്ടോബർ 3 മുതൽ 5 വരെ ഓമല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടന സമ്മേളനം, കലാകാരന്മാരേയും ഭാരവാഹികളേയും ആദരിക്കൽ , സംഗീതസദസുകൾ, സംഗീതാരാധന എന്നിവ സംഘടിപ്പിക്കും. സ്വാഗത സംഘം യോഗത്തിൽ പ്രസിഡന്റ് പി.ആർ കുട്ടപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു.