പെരുനാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ വിനിയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമിക്കുന്ന അട്ടത്തോട് ഗവ.ട്രൈബൽ എൽ.പി സ്‌കൂളിന്റെ ഹൈടെക് കെട്ടിട നിർമാണത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.