പത്തനംതിട്ട: കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെയും നവീകരണ പ്രവൃത്തികളുടെയും ഉദ്ഘാടനം 25 ന് വൈകിട്ട് 4 ന് സഹകരണ ബാങ്ക് അങ്കണത്തിൽ നടക്കും. മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പ്രൊഫ.പി. ജെ .പേത്രാസ് അദ്ധ്യക്ഷത വഹിക്കും. കെ. യു. ജനീഷ്‌കുമാർ എം.എൽ. എ കോർ ബാങ്കിംഗ് ഉദ്ഘാടനം ചെയ്യും . നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കും. കെ.സി. യോഹന്നാൻ, രാജു നെടുവംപുറം , ആർ. മോഹനൻ നായർ, റോബിൻ പീറ്റർ, കെ.പി. ഉദയഭാനു, പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ , വി. എ. സൂരജ്, എ. പി. ജയൻ, എം.പി. ഹിരൺ, നീതു ചാർലി, പി. ജെ. അജയകുമാർ തുടങ്ങിയവർ സംസാരിക്കും.

1983 മുതൽ ബാങ്ക് തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരികയാണന്നും ഒരു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ്‌ പ്രൊഫ. പി. ജെ. പത്രോസ്,സ്വാഗത സംഘം കൺവീനർ പി .എസ്. ക്യഷ്ണകുമാർ, രാജു നെടുവംപുറം, എം. കെ.ജോൺ, എം. പി.ജോസ്, സെക്രട്ടറി ടി. ജി. ചെറിയാൻ എന്നിവർ പങ്കെടുത്തു.