ചെങ്ങന്നൂർ: ഒന്നാമത് ചെറിയനാട്കിഴക്ക് ശ്രീനാരായണ കൺവെൻഷൻ ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 8ന് ശാഖാ വൈസ് പ്രസിഡന്റ് ദിവ്യസജീവ് പതാക ഉയർത്തും. രാവിലെ 10ന് കൺവെൻഷന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് നിർവഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും യൂണിയൻ ഗ്രാന്റ് വിതരണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ചെറിയനാട് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ മുളവേലിൽ, ചെറിയനാട് ഗ്രാമപഞ്ചായത്ത് അംഗം വത്സമ്മ സോമൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് അനില അജി, യൂത്ത്മൂവ് മെന്റ് ശാഖാ പ്രസിഡന്റ് സുബി സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. ശാഖാ സെക്രട്ടറി സുമ സുരേഷ് സ്വാഗതവും ശാഖാ പ്രസിഡന്റ് അജികുമാർ നന്ദിയും പറയും. ഇന്ന് വൈകിട്ട് 6.30 ന് ശ്രീനാരായണഗുരുദേവകൃതികൾക്ക് ഒരാമുഖം എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധ് കോട്ടയവും ശനിയാഴ്ച വൈകിട്ട് 6.30 ന് വിശ്വഗുരു ഗുരുദേവ തൃപ്പാദങ്ങൾ എന്ന വിഷയത്തിൽ ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീറും സമാപനദിവസമായ ഞായറാഴ്ച വൈകിട്ട് 6.30ന് കുടുംബം ആധുനികത ആദ്ധ്യാത്മികത എന്ന വിഷയത്തിൽ ഗവൺമെന്റ് ഒഫ് കേരള മോട്ടിവേഷൻ സ്പീക്കർ, എച്ച്. ആർ. ട്രെയിനർ വി. രമേശ്കുമാറും പ്രഭാഷണം നടത്തും. ഇന്ന് രാവിലെ 6.30 ന് ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും നടക്കും. നാളെ രാവിലെ 8.30 ന് മഹാമൃത്യുഞ്ജയഹോമവും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് വിശ്വശാന്തി ഹവനവും ശാരദാപൂജയും ശാഖ വക ഗുരുക്ഷേത്രത്തിൽ നടക്കും. കൺവെൻഷനിലെ എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 3 മുതൽ ഗുരുദേവ കീർത്തനാലാപനം രാത്രി 9ന് ലഘുഭക്ഷണ വിതരണം എന്നിവ ക്രമീകരിച്ചിട്ടുണ്ടെന്ന് ശാഖാ പ്രസിഡന്റ് അജികുമാർ, വൈസ് പ്രസിഡന്റ് ദിവ്യ സജീവ്, സെക്രട്ടറി സുമ സുരേഷ് എന്നിവർ അറിയിച്ചു.