pwd
പൊതുമരാമത്ത് നിരത്തു വിഭാഗത്തിനു കീഴിലെ റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള പത്തനംതിട്ട ജില്ലയിലെ റോഡ് പ്രവൃത്തികളുടെ പരിശോധന ചീഫ് എൻജിനിയർ എൽ. ബീനയുടെ നേതൃത്വത്തിൽ നടത്തുന്നു.

പത്തനംതിട്ട : പൊതുമരാമത്ത് റോഡ് വിഭാഗത്തിനു കീഴിലെ റണ്ണിംഗ് കോൺട്രാക്ട് പ്രകാരമുള്ള ജില്ലയിലെ പണിനടക്കുന്ന റോഡുകളുടെ പരിശോധന ചീഫ് എൻജിനിയർ എൽ.ബീനയുടെ നേതൃത്വത്തിൽ നടത്തി.

റോഡുകളുടെ ഒരു വർഷത്തെ പരിപാലന ജോലിയും അടിയന്തരസാഹചര്യങ്ങളിലെ ഉത്തരവാദിത്വവും റോഡ് പ്രവർത്തികൾ നടപ്പാക്കുന്ന കോൺട്രാക്ടർക്കായിരിക്കും. പൊതുമരാമത്ത് വകുപ്പ് ആദ്യമായിട്ടാണ് റണ്ണിംഗ് കോൺട്രാക്ട് നൽകുന്നത്. ഈ വർഷത്തെ വർക്കെല്ലാം ടെൻഡർ ചെയ്തു. എഗ്രിമെന്റ് വച്ച് സൈറ്റ് ഹാൻഡ് ഓവർ ചെയ്തു കഴിഞ്ഞു. ജില്ലയിൽ ഇപ്പോൾ ആക്ടീവ് മെയിന്റനൻസ് ജോലികൾ നടന്നുവരികയാണ്.
മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിംഗ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്തും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്.

പി.ഡബ്ല്യു.ഡി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ വി.അംബിക, ബി.ബിനു, ളാഹ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ഷാജി ജോൺ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പരിശോധന നടത്തിയ റോഡുകൾ

റാന്നിയിൽ.

1. കാവനാൽ പെരുനാട് റോഡ്, 2. എരുവാറ്റുപുഴ മണിയാർ മാമ്പാറ റോഡ്, 3. പെരുനാട് കാനുമാൻ പുതുക്കട റോഡ്, 4.കൂനംകര തോണിക്കടവ് റോഡ്.

കോന്നിയിൽ.

1.കാഞ്ഞിരപ്പാറ കിഴക്കുപുറം വടക്കുപുറം വെട്ടൂർ റോഡ്, 2.ആനകുത്തി - കുമ്മണ്ണൂർ റോഡ്, 3.കോന്നി എസ്.സി.ആർ സ്റ്റേഷൻ റോഡ്, 4.മഞ്ഞക്കടമ്പ് - മാവനാൽ റോഡ്, 5. മാവനാൽ ട്രാൻസ്‌ഫോമർ ജംഗ്ഷൻ റോഡ്, 6. സഞ്ചായത്ത് കടവ് പാലം അപ്രോച്ച് റോഡ്, 7.കല്ലേലി ഊട്ടുപാറ റോഡ്, 8.കോന്നി ചാങ്കൂർ അതുമ്പുകുളം റോഡ്, 9.തണ്ണിത്തോട് - ചിറ്റാർ റോഡ്, 10. പയ്യനാമൺ കുപ്പക്കര റോഡ്.

"ജില്ലയിൽ ഇപ്പോൾ ആക്ടീവ് മെയിന്റനൻസ് ജോലികൾ നടക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന . "

എൽ. ബീന

പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ