23-pushparchana

പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കർഷകമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. യുദ്ധസ്മാരക വളപ്പിൽ വൃക്ഷത്തൈ നട്ടു. ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, കർഷക മോർച്ച സംസ്ഥാന മീഡിയാ സെൽ കൺവീനർ രവീന്ദ്രവർമ്മ അംബാനിലയം, എ.ആർ.രാജേഷ്, സുരേഷ് പുളിവേലിൽ എന്നിവർ നേതൃത്വം നൽകി.