ചെങ്ങന്നൂർ: വളർത്തുനായകൾക്കുളള വാക്സിനേഷൻ ഒക്ടോബർ 20 വരെ ചെങ്ങന്നൂർ വെറ്ററിനറി ഹോസ്പിറ്റലിൽ നടത്തും. വാക്‌സിനെടുത്ത വളർത്തുനായകൾക്ക് നഗരസഭയിൽ നിന്ന് നിർബന്ധമായും ലൈസൻസ് എടുക്കണം. വാക്‌സിനേഷൻ എടുക്കാത്ത വളർത്തു നായകൾക്ക് ഒക്ടോബർ 20ന് ശേഷം ഫൈൻ ഈടാക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.