class
ഏകദിന ശാസ്ത്ര പരിപോഷണ പരിപാടി തിരുവല്ല ഡി.ഇ.ഒ പ്രസീന പി.ആർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വിദ്യാഭ്യാസ ജില്ലയിലെ പ്രതിഭാധനരായ കുട്ടികൾക്കായി ശാസ്ത്ര പരിപോഷണ ക്ലാസ് നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ പ്രസീന ഉദ്ഘാടനം ചെയ്തു. റിട്ട. ഡയറ്റ് പ്രിൻസിപ്പലും ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവുമായ ഡോ.ആർ.വിജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുൻ റിസോഴ്സ് ഗ്രൂപ്പ് അംഗം റോയ്സ് മാത്യു, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം അജിനി.എഫ് എന്നിവർ ക്ലാസെടുത്തു. കോഴ്സ് കോർഡിനേറ്റർ ബിനുകുമാർ എം.ജി, റാന്നി ബി.പി.സി ഷാജി എ.സലാം എന്നിവർ പ്രസംഗിച്ചു.