കോന്നി: ലഹരിയെ ഉപേക്ഷിക്കു നാടിനെ രക്ഷിക്കു ജനകീയ എന്ന സന്ദേശവുമായി ഡി.വൈ.എഫ്.ഐ കൊക്കാത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സദസ് അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആർ.അക്ഷര അദ്ധ്യക്ഷത വഹിച്ചു അരുവാപ്പുലത്ത് ജി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. മലയാലപ്പുഴയിൽ എക്സൈസ് പ്രിവെന്റിംഗ് ഓഫീസർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിനീത് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.വെട്ടൂരിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് രാഹുൽ വെട്ടൂർ അദ്ധ്യക്ഷത വഹിച്ചു.കോന്നിതാഴം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ് റവ.പി വൈ ജെസൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജിജോ മോഡി,അഖിൽ മോഹനൻ, പഞ്ചായത്ത് അംഗം തുളസി മോഹൻ, മുൻ പഞ്ചായത്ത് അംഗം കെ.പി ശിവദാസ്, മേഖല സെക്രട്ടറി വിപിൻ വേണു, പ്രസിഡന്റ് ജോബിൻ ഇ. ഡാനിയേൽ എന്നിവർ സംസാരിച്ചു.