
പത്തനംതിട്ട : വോട്ടർ ഐഡി ആധാർ ലിങ്കിംഗുമായി ബന്ധപ്പെട്ട് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ എൻ.എസ്.എസ് വോളണ്ടിയേഴ്‌സിനായി നടത്തിയ ബോധവൽക്കരണ പരിശീലന പരിപാടി ജില്ലാകളക്ടർ ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ആർ.രാജലക്ഷ്മി, സ്വീപ്പ് ജില്ലാ കോഓർഡിനേറ്റർ രാജ് കുമാർ, കാതോലിക്കേറ്റ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കെ.എ.എസ് ഉദ്യോഗസ്ഥരായ രാഹുൽ എ.രാജ്, അരുൺ മേനോൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഗോകുൽ ജി.നായർ, സൗമ്യ ജോസ് എന്നിവർ നേതൃത്വം നൽകി.