meeting

പത്തനംതിട്ട : സംസ്ഥാനത്തെ കടകളും വാണിജ്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം 26ന് രാവിലെ 11ന് തിരുവനന്തപുരം ലേബർ കമ്മിഷണറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യോഗത്തിൽ ജില്ലയിൽ നിന്നുള്ള ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.