sarojiniyamma
സരോജിനി അമ്മ

തിരുവല്ല: പെരിങ്ങര പി.എം.വി.എച്ച്.എസ് റിട്ട. അദ്ധ്യാപകൻ വൃന്ദാവനം വീട്ടിൽ പരേതനായ കെ. പരമേശ്വരൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, അഴിയിടത്തുചിറ -90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹേമ (റിട്ട. ഫെഡറൽ ബാങ്ക്), രഞ്ജിത് കുമാർ (റിട്ട. പ്രിൻസിപ്പൽ ഗവ. ഐ.ടി.ഐ), സഞ്ജീവ് (സൗദി). മരുമക്കൾ: ബാബു (മാനേജർ ഐ.എൻ .സി.എസ്, കൊച്ചി), സുധ (കാവുംഭാഗം), ബിന്ദു (മാരാരിക്കുളം).