അടൂർ :കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ ഫോറം കുവൈറ്റ് ചാപ്റ്ററിന്റെ അടൂരോണം 2022 ഇന്ന് കുവൈത്ത് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും .ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. പ്രഥമ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനനുംനൽകും. തുടർന്ന് ഗാനമേള തിരുവാതിരകളി, സാംസ്കാരിക ഘോഷയാത്ര ,സമ്മേളനം തുടങ്ങിയവയും നടക്കുമെന്ന് പ്രസിഡന്റ് റിജു ജിജു മോളെ , ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം എന്നിവർ അറിയിച്ചു.