മല്ലപ്പള്ളി : സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലവേദി ബാലാത്സവവും പ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തംഗം കെ.ആർ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കൽ ജില്ലാ പഞ്ചായത്തംഗം രാജി പി.രാജപ്പൻ നിർവഹിച്ചു.സി.പി.ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ സതീശ്,അസി. സെക്രട്ടറി അനീഷ് ചുങ്കപ്പാറ,കോട്ടാങ്ങൽ ലോക്കൽ സെക്രട്ടറി പി.പി സോമൻ,ഉഷാ ശ്രീകുമാർ,സി.എച്ച് ഫസീലാബീവി,എം.എ ഷാജി,അലിയാർ കാച്ചാണിൽ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി കെ.ആർ കരുണാകരൻ (രക്ഷാധികാരി),സൂര്യദത്ത് (പ്രസിഡന്റ്), ഷെമീർ നജീബ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.