പന്തളം: കേരള ബാങ്കിൽ നിന്ന് മൂന്ന് വർഷം മുമ്പെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന് വീടിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മരണത്തിന് ഉത്തരവാദികളായ കേരള ബാങ്കിന്റെ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ട്രഡീഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ആർ. അരുൺകുമാറും ജനറൽ സെക്രട്ടറി പത്മനാഭൻ ചേരാപുരവും ആവശ്യപ്പെട്ടു.