d

പത്തനംതിട്ട: നഗരത്തിൽ തെരുവുനായ ശല്യം കടുതലായുള്ള രണ്ട് ഹോട്ട്സ്പോട്ടുകളിൽ പ്രത്യേകം വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. നഗരസഭ വികസനകാര്യ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റികൾ സംയുക്തമായി യോഗം ചേർന്ന് തെരുവുനായകൾക്ക് വാക്സിനേഷൻ നൽകുന്നതിനായി പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകി.

ലൈസൻസില്ലാത്ത നായ്ക്കളെ വളർത്തുന്നവർക്ക് കർശനമായ പിഴ ഈടാക്കുമെന്ന് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ആർ.അജിത് കുമാറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സും പറഞ്ഞു.