ഇലവുംതിട്ട: തെരുവുനായയുടെ ആക്രമണത്തിൽ മെഴുവേലി പഞ്ചായത്ത് ഐ ടി ഐ യിലെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. വെള്ളലിഞ്ഞിയിൽ അനിലിന്റ മകൻ അമർനാഥിനാണ് പരിക്കേറ്റത്. നെടിയകാല മലന്തേവർമോടിക്കു സമീപം വച്ച് തെരുവുനായ ആക്രമിക്കാൻ ഓടിച്ചപ്പോൾ നായയുടെ നഖം കൊണ്ട് മുറിവേറ്റു. ഇവിടെ ആൾതാമസമില്ലാത്ത ഭാഗങ്ങളിൽ മാലിന്യം തള്ളുന്നതു പതിവാണ് ഇതുമൂലം തെരുവുനായ് ശല്യം രൂക്ഷമാണ്.