praba
എം.എൻ.പ്രഭാകരൻ

കൊടുമൺ: ഇടത്തിട്ട മുണ്ടോണത്ത് വീട്ടിൽ എം.എൻ.പ്രഭാകരൻ (83) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . കൊടുമണ്ണിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ്, സഹകാരി, ഇടത്തിട്ട എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡന്റ്, ഗുരുധർമ്മപ്രചരണ സഭ അടൂർ താലൂക്ക് യുണിയൻ പ്രസിഡന്റ്, വിദ്യാസാഗർ ഗ്രന്ഥശാലാ പ്രസിഡന്റ്, ശാസ്ത്ര സാഹിത്യപരിഷത്ത് കൊടുമൺ യൂണിറ്റ് പ്രസിഡന്റ്, ചന്ദനപ്പള്ളി ക്ഷീരസംഘം പ്രസിഡന്റ്, കർഷക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : ഭവാനി . മക്കൾ : ഷൈലജ.പി.,ഷൈനി.പി, ഷാബു.പി .എം. മരുമക്കൾ: മനുലാൽ. എസ്, ജയ്മോൻ, സിംപിൾ ഗോപിനാഥ്.