brc

അടൂർ: കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകർക്ക് അടൂർ ബി. ആർ. സി യുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഡി.സജി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദിൻ അദ്ധ്യക്ഷതവഹിച്ചു.പരിശീലകനായ ഉണ്ണിക്കൃഷ്ണൻ ,അടൂർ എൽ. പി സ്കൂൾ എച്ച്.എം നബിസത്ത് ബീവി, എ. ഇ. ഒ സീമാദാസ്, ബി. ആർ. സി കോ - ഒാർഡിനേറ്റർ മുഹിദ എന്നിവർ പ്രസംഗിച്ചു.