പുല്ലാട്: ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം 4294-ാം നമ്പർ പുല്ലാട് ടൗൺ ശാഖാ ഗുരുദേവക്ഷേത്രത്തിൽ സമൂഹ പ്രാർത്ഥന നടത്തി. തന്ത്രി തൃക്കൊടിത്താനം ജനിൽ കുമാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് ജിജുകുമാർ, സെക്രട്ടറി കെ.ജി. അശോകൻ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.