ഇലന്തൂർ : പഞ്ചായത്തിൽ നിന്നും 2019 ഡിസംബർ 31 വരെയുളള സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2023 ഫെബ്രുവരി 28നുള്ളിൽ (ആറ് മാസം) പഞ്ചായത്തിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ വിതരണം തടയുമെന്നും കുടിശികയാകുന്ന പെൻഷൻ തുകയ്ക്ക് ഗുണഭോക്താവിന് അർഹത ഉണ്ടായിരിക്കുന്നതല്ലെന്നും ഇലന്തൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.