റാന്നി: വടശേരിക്കര പെരുനാട് ശബരിമല പാതയിൽ ചെമ്പോൺ മേഖലയിൽ രാത്രികാലങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമെന്ന് പരാതി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ സ്കൂളുകളിലും മറ്റും നടന്നു പോകുന്ന പ്രധാന പാതയിലാണ് ഇത്തരത്തിൽ തെരുവുനായ ആക്രമണം. പകൽ സമയത്തും തെരുവ് നായ്ക്കകൾ റോഡ് കൈയേറിയിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.