babu-
ബാബു (72 )

റാന്നി : അത്തിക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ടോയ് ലറ്റിന്റെ കരാറുകാരനെ ടോയ്ലറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നാറാണംമൂഴി വെള്ളിയറ വീട്ടിൽ ബാബു (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ ടോയ്ലറ്റിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. ബാബു അത്തിക്കയത്ത് ലോട്ടറി വില്പനയും നടത്തുന്നുണ്ടായിരുന്നു. ഏറെക്കാലമായി ശ്വാസതടസത്തിന് ചികിത്സയിലായിരുന്നു. ടോയ്ലറ്റിനോട് ചേർന്നാണ് താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമ്മ, മക്കൾ സിന്ധു, സൗമ്യ, സുധീപ്