 
കീരുകുഴി: പന്തളം തെക്കേക്കര പഞ്ചായത്തിൽ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുട്ടികൾക്ക് പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നോമ്പിഴി ഗവ.എൽ.പി സ്‌കൂളിൽ പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കുട്ടികളുടെ ആരോഗ്യ പരിപോഷണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രഭാത ഭക്ഷണ വിതരണം അദ്ധ്യയന വർഷം മുഴുവൻ തുടരുന്നതാണ്. ഇതിനാവശ്യമായ തുക പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ശ്രീകുമാർ ,നിർവഹണ ഉദ്യോഗസ്ഥനും പ്രഥമാദ്ധ്യാപകനുമായ സി.സുദർശനൻ പിള്ള, പി.ടി.എ പ്രസിഡന്റ് രാജേഷ് ,എസ്.എസ്.ജി.ചെയർമാൻ ഡോ.കൃഷ്ണൻകുട്ടി,അദ്ധ്യാപകരായ ബിന്ദു, അജിത്ത്, എസ്.ജയന്തി,രാജശ്രീ ആർ കുറുപ്പ്, സുമലത, ഷാലു, എസ്.എസ്.ജി.അംഗം എ.കെ ഗോപാലൻ എന്നിവർ സംസാരിച്ചു.