ചെങ്ങന്നൂർ: ശ്രീനാരായണഗുരുദേവ ദർശനത്തിൽ അധിഷ്ഠിതമായുള്ള എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയന്റെ സംഘടനാ പ്രവർത്തനം മാതൃകാപരമാണെന്ന് യോഗം കൗൺസിൽ അംഗവും യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രസിഡന്റുമായ പച്ചയിൽ സന്ദീപ് പറഞ്ഞു. എസ്.എൻ.ഡി.പിയോഗം 3469ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയപ്രവർത്തനത്തിന് ഏറെമുൻഗണന കൊടുക്കുന്ന യൂണിയന്റെ പ്രവർത്തനശൈലിയുടെ വൻനേട്ടങ്ങൾ സാധാരണക്കാരായ യോഗംപ്രവർത്തകരുടെ കൈകളിലെത്തുന്നതായും അദ്ദേഹം പറഞ്ഞു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും യൂണിയൻ ഗ്രാന്റ് വിതരണവും നിർവഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, വനിതാസംഘം യൂണിയൻ കോഡിനേറ്റർ ശ്രീകല സന്തോഷ്, ട്രഷറർ സുഷമാ രാജേന്ദ്രൻ, എക്‌സിക്യുട്ടീവ് അംഗം ശാലിനിബിജു, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ഷോൺമോഹൻ, സെക്രട്ടറി രാഹുൽരാജ്, സൈബർസേന യൂണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, ധർമ്മസേന യൂണിയൻ കോഡിനേറ്റർ വിജിൻരാജ്, വൈദികയോഗം യൂണിയൻ പ്രസിഡന്റ് സൈജു പി.സോമൻ, സെക്രട്ടറി ജയദേവൻ തന്ത്രി, വനിതാസംഘം ശാഖാ പ്രസിഡന്റ് അനില അജി, യൂത്ത്മൂവ്‌മെന്റ് ശാഖാ സെക്രട്ടറി സുബി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി സുമ സുരേഷ് സ്വാഗതവും ശാഖാ പ്രസിഡന്റ് അജികുമാർ നന്ദിയും പറഞ്ഞു. ശാഖാ വൈസ് പ്രസിഡന്റ് ദിവ്യസജീവ് പതാക ഉയർത്തി. ശ്രീനാരായണ ഗുരുദേവകൃതികൾക്ക് ഒരാമുഖം എന്ന വിഷയത്തിൽ സൗമ്യ അനിരുദ്ധ് കോട്ടയം പ്രഭാഷണം നടത്തി. വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ശാഖവക ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും വിശേഷാൽ പൂജകളും ദീപാരാധനയും അന്നദാനവും നടന്നു. വിശ്വഗുരു ഗുരുദേവ തൃപ്പാദങ്ങൾ എന്ന വിഷയത്തിൽ നാളെ വൈകിട്ട് 6.30 ന് ആത്മീയ പ്രഭാഷകൻ ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തും.