 
ചിറ്റാർ: എസ്.എൻ.ഡി.പി യോഗം 1182ാം നമ്പർ ശാഖാ യോഗത്തിന് കീഴിലുള്ള ഗുരുസന്നിധി കുടുംബയോഗത്തിന്റെ കൊടിമരം സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ചുവട്ടിൽ നിന്ന് ഒടിച്ചിട്ട നിലയിലാണ് ഇന്നലെ രാവിലെ കൊടിമരം കണ്ടത്. ശാഖാ യോഗം പ്രസിഡന്റ് താമരശേരിൽ ജയപ്രകാശ്, സെക്രട്ടറി ടി.കെ.ഗോപിനാഥൻ, കുടുംബയോഗം കൺവീനർ സജീവൻ, ജോയിന്റ് കൺവീനർ കലാ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ചിറ്റാർ പൊലീസിൽ പരാതി നൽകി. കൊടിമരം നശിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ശാഖ, കുടുംബ യോഗം ഭാരവാഹികൾ ആവശ്യപ്പെട്ടു.