
കലഞ്ഞൂർ : കലഞ്ഞൂർ കുടുത്ത ശ്രീമംഗലത്ത് ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിലെ 21-ാ മത് ദേവീ ഭാഗവത നവാഹയജ്ഞം 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. വൈക്കം സെൽവരാജ് നമ്പൂതിരി മുഖ്യകാർമ്മകത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ നടതുറപ്പ്, 5.30 ന് ഗണപതിഹോമം,6 ന് ഉച്ചപൂജ, 7 ന് ദേവീഭാഗവത പാരായണം, ഉച്ചക്ക് 1 ന് അന്നദാനം, ആചാര്യ പ്രഭാഷണം 6.30 ന് ദീപാരാധന, പ്രഭാഷണം എന്നിവ നടക്കും.