ksrtc
പൊലിസ് സംരക്ഷണയിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ കോൺവേ അടിസ്ഥാനത്തിൽ നഗരത്തിലൂടെ സർവ്വീസ് നടത്തുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഇന്നലെ പി.എഫ്.ഐ. ആഹ്വാനം ചെയ്ത ഹർത്താലിൽ ആക്രമണ സംഭവങ്ങളുണ്ടായില്ല. കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് പൊലീസ് സംരക്ഷണം നൽകി. പുലർച്ചെ ചെങ്ങന്നൂരിൽ നിന്നുള്ള ദീർഘദൂര സർവീസുകൾ ആരംഭിച്ചു. ജില്ലാ അതിർത്തിയിലുണ്ടായ ആക്രമണത്തെ തുടർന്ന് ഏനാത്ത് മുതൽ തിരുവല്ല വരെയാണ് പൊലീസ് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സുരക്ഷ ഒരുക്കിയത്. യാത്രക്കാർ കുറവായിരുന്നെങ്കിലും പൊലീസ് സുരക്ഷയിൽ കോൺവെ അടിസ്ഥാനത്തിലാണ് സർവീസ് നടത്തിയത്. 90 ശതമാനം ജീവനക്കാരും ഹാജരായ ഇന്നലെ 21 സർവീസുകൾ നടത്തി. സാധാര 32 സർവീസുകളാണ് ചെങ്ങന്നൂർ ഡിപ്പോയാൽ നിന്നും നടത്തിയിരുന്നത്. കിളിമാനൂരിൽ നിന്നും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടകരുമായി എത്തിയ ബസും തടസം കൂടാതെ സർവീസ് നടത്തി. ഹാജർ കുറവായിരുന്നുവെങ്കിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. റെയിവെ സ്റ്റേഷനേയും ഹർത്താൽ ബാധിച്ചില്ല. ഓട്ടോറിക്ഷകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. മിക്ക വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡും റെയിൽവേ സ്റ്റേഷനുമുൾപ്പടെ പ്രധാന ചെങ്ങന്നൂരിലെ പ്രധാന ഭാഗങ്ങളിലെല്ലാം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.