തിരുവല്ല: മുൻ എംഎ.എ. മാമ്മൻ മത്തായിയുടെ 19-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരളാകോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അരുന്ധതി അശോക്,പഞ്ചായത്തംഗം സൂസൻ വറുഗീസ്, ബിനു വി.ഈപ്പൻ,ജേക്കബ് ചെറിയാൻ,ജോസ് തുമ്പേലിൽ,രാജൻ വറുഗീസ്, ജോൺ ഏബ്രഹാം,അജു ഉമ്മൻ, പി.വി.തോമസ്,ജോസഫ് ചാക്കോ, കെ.കെ.പത്മകുമാരി, ഷോളി കെ.ജോൺ,സൂസമ്മ യോഹന്നാൻ,വിശ്വനാഥൻ ടി.ആർ എന്നിവർ പ്രസംഗിച്ചു. മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലെ മാമ്മൻ മത്തായിയുടെ ശവകുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
തിരുവല്ല: കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ മാമൻ മത്തായിയെ അനുസ്മരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അംബിക മോഹൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാപ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ സജി അലക്സ്, അഡ്വ.എലിസബത്ത് മാമൻ മത്തായി,രാജീവ് വഞ്ചിപ്പാലം,ജോയ്, അഡ്വ.ദീപക് മാമൻ മത്തായി, ഏബ്രഹാം തോമസ്, സുഭദ്ര രാജൻ, സോമൻ, സി.ടി.മാമൻ, സൈമൺ ബാബു എന്നിവർ പ്രസംഗിച്ചു.