diary
കോയിപ്രം ബ്ളോക്ക് ക്ഷീരസംഗമം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു ഉദ്ഘാടനം ചെയ്യുന്നു

കോയിപ്രം: ഹർത്താലിനെ അവഗണിച്ച് കോയിപ്രം ബ്ലോക്ക് ക്ഷീരസംഗമം നടത്തി. 1200കർഷകർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. പ്ലാങ്കമൺ എസ്.എൻ.ഡി.പി ഹാളിൽ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിജി മാത്യു ഉദ്ഘാടനം ചെയ്തു. 19 ക്ഷീര സംഘങ്ങളിൽ നിന്നുള്ള കർഷകരാണ് സംഗമത്തിന് എത്തിയത്. വാദ്യമേളങ്ങളോടു കൂടിയ സാംസ്‌കാരിക ജാഥയോടെയായിരുന്നു തുടക്കം. ഡയറി പ്രോഡക്ടുകളുടെയും ക്ഷീര വികസന വകുപ്പിന്റെയും വിവിധങ്ങളായ എക്‌സിബിഷനും കാർഷിക കർമ്മസേനയുടെ പ്രത്യേക സ്റ്റാളും ഉണ്ടായിരുന്നു. ക്ഷീരകർഷകരുടെയും കുട്ടികളുടെയും കലാപരിപാടികൾ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശോശാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. പ്രസാദ്, എൽസാതോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിത കുറുപ്പ്, ജിജി പി ഏബ്രഹാം, സി.എസ്. ബിനോയ്, മെമ്പർമാരായ വിക്രമൻ നാരായണൻ, ജെസി സൂസൻ ഫിലിപ്പ്, എൻ.എസ്. രാജീവ്, സി.എസ്. അനീഷ് കുമാർ, അമ്പിളി പ്രഭാകരൻ നായർ, സാംകുട്ടി അയ്യൻ കാവിൽ, സുബിൻ, പ്രഭാവതി, മറിയം, ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ സിൽവി മാത്യു, ക്ഷീര വികസന വകുപ്പ് അസിസ്റ്റൻഡ് ഡയറക്ടർ പി. അനിത തുടങ്ങിയവർ സംസാരിച്ചു.