 
മുണ്ടിയപ്പള്ളി: കവിയൂർ പഞ്ചായത്തിന്റെ രണ്ട് മൂന്ന് അവാർഡുകൾ ഉൾപ്പെടുന്ന മുണ്ടിയപള്ളി സി.എം.എസ് ഹൈസ്‌കൂൾ ജംഗ്ഷനിൽ റോഡരികിൽ നിക്ഷേപിച്ചിട്ടുള്ള മാലിന്യക്കൂമ്പാരം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നത് മൂലം പ്രദേശവാസികളും കാൽനടയാത്രക്കാരും ദുരിതത്തിലായി. മാസങ്ങളായി ഇവിടെ നിക്ഷേപിച്ച മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ മാറ്റാത്തതാണ് ദുർഗന്ധത്തിന് കാരണം. ഇവിടെ മാലിന്യ സംഭരണി സ്ഥാപിച്ചതിനെ തുടർന്നാണ് നിവാസികൾ മാലിന്യം നിക്ഷേപിച്ചത്. മാലിന്യ സംഭരണിയിലെ മാലിന്യങ്ങൾ നീക്കംചെയ്ത് താഴിട്ട് പൂട്ടിയതോടെ മാലിന്യ സംഭരണിക്ക് പുറത്ത് നിക്ഷേപിച്ച മാലിന്യങ്ങളാണ് ചീഞ്ഞളിയുന്നത് . മാലിന്യങ്ങൾ നായ്ക്കളും പക്ഷികളും കടിച്ചു വലിച്ചു സമീപത്തെ കിണറുകളും ജലസ്രോതസുകളും നിക്ഷേപിക്കുന്നതും പതിവാണ്. പലതവണ പഞ്ചായത്ത് അധികൃതരോട് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് പറഞ്ഞിട്ടും യാതൊരു നടപടിയുണ്ടായിട്ടില്ല. മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുണ്ടിയപ്പള്ളി ജനകീയസമിതി പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളുടെ ആവശ്യപ്പെട്ടു.