കോന്നി: മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിലെ ദേവിഭാഗവത മഹാനവാഹയജ്ഞം 25 മുതൽ ഒക്ടോബർ 5വരെ നടക്കും. 25ന് ഉദ്ഘാടന സമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഭദ്രദീപം തെളിക്കും. യജ്ഞ ആചാര്യൻ ആലപ്പുഴ മുരളീധരൻ നവാഹ സന്ദേശം നൽകും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ മുഖ്യഅഥിതിയായിരിക്കും. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചങ്ങായിൽ, കമലാസനൻ കാര്യാട്ട്, പ്രീജ പി.നായർ കുതിരക്കുളത്ത്, സുമ രാജേന്ദ്രൻ, ഷീബ രതീഷ്, ഹരിദാസ് പടിപുരക്കൽ, ഷീബ രതീഷ് എന്നിവർ സംസാരിക്കും. ഒക്ടോബർ 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ ഹരിദാസ് പടിപ്പുരക്കൽ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ എം.ബി പദ്മകുമാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, ജില്ലാ പഞ്ചായത്ത് മെമ്പർ ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാഹുൽ വെട്ടൂർ, മനോജ് ജി.പിള്ള, ഉദയകുമാർ ശാന്തിയിൽ, ദാമോദരൻ നായർ രണ്ടുതെങ്ങിനാൽ എന്നിവർ സംസാരിക്കും. യജ്ഞത്തോടനുബന്ധിച്ച് ദേവിഭാഗവതപാരായണം, ശിവപാർവതി പരിണയ ഘോഷയാത്ര, ഉമാമഹേശ്വരപൂജ, അന്നദാനം, സർവൈശ്വര്യപൂജ, സംഗീതനിശ, നവഗ്രഹപൂജ,കുമാരിപൂജ, മൃത്യുഞ്ജയ ഹോമം, പൂജവയ്‌പ്പ്, മനസലഹരി ഭജൻസ്, വിദ്യാത്ഥികളെ അനുമോദിക്കൽ, മലയാലപ്പുഴ ദേവി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, വിദ്യാരംഭം, ശ്രീചക്രപൂജ, സമൂഹസദ്യ, നവാക്ഷരിഹോമം, ഉണ്ണിയൂട്ട്, പ്രശ്‍നോത്തരി, പ്രഭാഷണങ്ങൾ, വിഷ്ണുപൂജ, വിഷ്ണുപൂജ, മഹാലക്ഷ്മിപൂജ, ഗ്രന്ഥനമസ്ക്കാരം എന്നിവ നടക്കും.