ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേതത്തിലെ നവരാത്രി മണ്ഡപത്തിൽ നവരാത്രി ആഘോഷം 26 മുതൽ ഒക്ടോബർ അഞ്ചു വരെ നടത്തും. തിരുവിതാംകൂർ ദേവസ്വംബോർഡും ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയും ചേർന്നാണ് ആഘോഷം നടത്തുന്നത്. ഒക്ടോബർ 3ന് പൂജവയ്പ്പ്. 5ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നിവയുണ്ടാകുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ. ബിന്ദു, ഉപദേശക സമിതി പ്രസിഡന്റ് എസ്.വി.പ്രസാദ്, സെക്രട്ടറി വിനോദ് കുമാർ കരയ്ക്കാട്ട് എന്നിവർ അറിയിച്ചു.